Friday, September 25, 2009

ബ്ലോവിത !

നാളുകളങ്ങനെ പലതു കഴിഞ്ഞൂ..
മോഹമിതിപ്പോളും പുളയുന്നൂ..
കവിതയൊരെണ്ണം എഴുതീടേണം..
കാണാനാളുകൾ വേണം താനും.
കണ്ടാൽ കുറ്റം പറയരുതാരും..
അധിമോഹം തന്നല്ലേ കുഞ്ഞേ??
കേട്ടവർ കേട്ടവർ ചോദിക്കുന്നൂ..
നോട്ട് ബുക്ക് പേജുകൾ പലതു നിറഞ്ഞു
മഷിയില്ലാ‘പ്പെൻ‘ മുറിയിൽ നിറഞ്ഞൂ..
കാലം പോയീ ..കോലം മാറീ
പണിതേടി പല നാട്ടിലുമായി..
‘റോളുകൾ’ പലതും മാറ്റി നടന്നൂ..
ഭരണം മാറീ ആളൂകൾ മാറീ
കാലാവസ്ഥകൾ പലതും മാറീ
ഫാനുകൾ പോയീ ട്ടേസിയണഞ്ഞൂ..
ഓഫീസെന്നാൽ ടൈപ് റൈറ്റർ താൻ-
എന്നൊരു ചിന്തയതെങ്ങും മാറീ
പകരക്കാരൻ പിസിയണഞ്ഞൂ …
വേലകളെല്ലാം അതിവേഗത്തിൽ..
ബന്ധിപ്പിക്കാൻ പല രൂപത്തിൽ
വെബ് ലോകത്തിൽ വലകൾ വിരിഞ്ഞു

കൊണ്ടുപിടിച്ചിട്ടിന്നിവിടെത്തീ..
പണിയില്ലാപ്പണി മുറുകുമൊരോഫീസ്
നാളുകൾ പലതും പോയിമറഞ്ഞൂ..
മോഹമിതിപ്പോളും പുളയുന്നൂ..
കമ്പമിതിന്നൊരു ശമനത്തിന്നായ്
മലയാളം ഫോണ്ട് ഡൌൺ ലോഡായി
കവിതയയെഴുത്തിനിരുന്നപ്പോളൊരു
ശങ്ക സുഹൃത്തേ..വങ്കത്തങ്ങൾ-
വിട്ടു പടക്കാൻ വിഷയം വേണ്ടേ..?
ഭൂലോകത്തിൽ ‘വിഷയപ്പട്ടിണി‘
യെന്നാലാകാം ബൂലോകത്തിൽ
ആളുകളങ്ങനെ തേരാപ്പാരാ -
തെണ്ടിത്തിരിയും മായാലോകം ..
ബൂലോകം ഇതു കേമം ബഹു താൻ..
ഒത്തിരി ബ്ലോഗുകൾ കയറിയിറങ്ങീ
കുത്തിയിരുന്നപ്പോളൊരു ശങ്ക..!!
കൊണ്ടു പിടിച്ചു നടന്നൊരു മോഹം
ബ്ലോഗേർസിന്നൊരു മുഖവുരയാവാം..

കൊടകരനിന്നൊരു പുലിയതിറങ്ങി
കത്തിക്കയറിയ കേളീ രംഗം !!
നര്‍മ്മക്കൂട്ടില്‍ പൊതിയും കഥകള്
‍നമ്മള്‍ക്കേകീ വിശാലമനസ്ക്കന്‍

ഹാസ്യത്തിന്റൊരു രൂപം മാറ്റീ..
വാക്കിനു വാക്കിനു ചിരിപൊട്ടിക്കാൻ,
ബാംഗ്ലൂർ കഥകളിൽ മറ്റൊരു ചേട്ടൻ
‘മൊത്തം ചില്ലറ‘ പേരെന്നാലും
അരവിന്ദേട്ടനു വില മുടിയില്ലാ..

ദില്ലിയിതുപോൽ പാലമതുണ്ടോ?
പ്രണയക്കഥയിൽ പൊതിയും ഹാസ്യം..
മുന്നിൽ വരച്ചൂ മനുജി നമുക്കായ്..
കാമിനിമാരുടെ വർണ്ണനയെല്ലാം
കുത്തകയാക്കിയ ബ്രിജ് വിഹാരം..
മിഴി നനയിച്ചേ ‘ഫുൾ സ്റ്റോപ്പാ‘വൂ..

ആഫ്രിക്കിന്ദ്രപ്രസ്ഥം ജെബെലലി
താവളമാക്കിയ പഴയ പുലിക്കൾ..
ബൂലോകത്തിൽ വിരളം വരവേ..
വന്നൂ പുലികളേനകം പുതിയത്..
ഒന്നൊന്നായി ചൊല്ലാം പേരുകൾ..
വർണ്ണന ലേശം കുറവെന്നാലും..
(തുടരും)

13 comments:

  1. അടിപൊളി..
    വായിച്ച് പോകാന്‍ ബഹുരസം!!
    ചെറിയ ഒരു കല്ല്‌ കടി വന്നത് ഈ വരികളിലാണ്..

    "നര്‍മ്മക്കൂട്ടില്‍ പൊതിയും കഥകള്‍
    നമ്മള്‍ക്കേകീ വിശാലന്‍ ചേട്ടന്‍."

    ആ ഒഴുക്ക് ഒന്നു നഷ്ടപ്പെട്ട പോലെ..
    ഒടുവില്‍ ആ വരികള്‍ ഞാന്‍ മാറ്റി വായിച്ചു:

    "നര്‍മ്മക്കൂട്ടില്‍ പൊതിയും കഥകള്‍
    നമ്മള്‍ക്കേകീ വിശാലമനസ്ക്കന്‍"

    ReplyDelete
  2. അന്റെ ഇഷ്ടം പോലേ നടക്കട്ടേ..ചേഞ്ച് ശെയ്തേക്ക്ണ്..താങ്ക്സ്..!!!

    ReplyDelete
  3. താളം മുറിഞ്ഞാലും അവതാളം ഇല്ലാതെ നോക്കിയിട്ടുണ്ട്‌. നര്‍മ്മത്തില്‍ ചാലിച്ച ഈ വരികള്‍ വായിച്ചു പോകാന്‍ നല്ല രസം.
    തുടരുക....

    ReplyDelete
  4. ക്യാ പെരുക്ക് ഹെ കവീന്ദ്രാ...നോം പട്ടും വളയും പാർസലിൽ അയച്ചേക്കാം..തത്കാലം ഒരു ആശംസ പിടിച്ചോളൂ..
    (നർമ്മം വിളയും ബ്ലോഗിതിലായിരം
    സൃഷ്ടി കൂമ്പുകൾ മുള പൊട്ടട്ടെ...)

    ReplyDelete
  5. ബൂലോകമല്ലിത് ബൂലോഗം
    ബൂലോഗര്‍ വിലസും മായാലോഗം...

    ജയ് ബൂലോഗം.

    ബ്ലാശംസകള്‍!

    ReplyDelete
  6. ottan thullal thudaratte... oru mahaakaavyam rachikkoooo..... good...

    ReplyDelete
  7. abhinava kunchan nampiar arangngil. kavikal sookshikkuka. atuthath ningngalekkurichaakam.

    ReplyDelete
  8. എഛെസ്സേ,
    ഇതു കൊള്ളാം,നല്ല രസോണ്ട് വായിക്കാന്‍..
    എന്നാല്‍,അലോപ്പതീന്ന് ഹോമിയൊപ്പതീലോട്ട് മാറിയ
    ഒരു പ്രതീതി..

    ReplyDelete
  9. ബൂലോഗത്തിതാ ജന്മംക്കൊണ്ടൂ...
    പുലിയേപ്പോലൊരു കുട്ടിപ്പുലിയും !

    ReplyDelete
  10. കൊള്ളാലോ വീഡിയോണ്‍!
    നീ തുടരൂ! ഞങ്ങള്‍ രസിക്കട്ടെ!

    ReplyDelete