കണ്ടത് കേട്ടത് യാത്രയിലെല്ലാം..
നിരക്ഷരനക്ഷരകരവിരുതാലേ....
ബൂലോകരിലായ് തോന്നലുണർത്തി..
യാത്രയിലെല്ലാം നമ്മൾ കൂടേ..
പോഴത്തരമിതു പേരെന്നാലും..
വായിപ്പവരുടെ കരളിൽ കൊള്ളും-
മരണത്തിൻ മറുപുറമൊരു സ്വപ്നം..
‘വാഴത്താ’നുടെ വരികളിൽ ഭദ്രം..
പ്രണയം,കാമമിതൊന്നാണത്രേ..
കാര്യം പറവോനാളു ‘സ്വതന്ത്രൻ ’..!!
മാംസനിബദ്ധമിതാണേ രാഗം..
‘ആശാനും’ കേട്ടന്തം വിട്ടേ…!!
ജിദ്ദക്കൊടുവെയിലുച്ചയിൽ പോലും..
വറ്റാത്തോർമ്മക്കുളിരുകളേകീ.
നമ്മെ വിളിച്ചൂ ‘നീർവീളാകൻ’
കാവടിയാടീ ബൂലോകത്തിൽ..
വട്ടോളിക്കഥ നിറയും ബ്ലോഗിൽ..
കണ്ടിന്നലെ ഞാൻ വേറിട്ടൊരു കഥ
കണ്ണികൾ വിട്ടൊരു ബന്ധങ്ങൾ തൻ
വംശാവലി ചിരി തേടുന്നൊരു ജയം !!
മീനാക്ഷിപ്പെണ്ണണിയും ക്യൂട്ടെക്സ്..
‘കുട്ടിപ്പാച്ചൻ’ ചിരി മുറിയാക്കഥ..
പുരാണമല്ലീ ‘ക്കുമാര സംഭവം’..
നമ്മൾക്കായി ‘പോസ്റ്റി’ കുമാരൻ !!
വിഷയത്തിന്റൊരു പരിമിതി തീർക്കാൻ..
‘ഗീതാഗീതികൾ’ ചൊല്ലും ബ്ലോഗിൻ..
പോസ്റ്റിൽ വന്നണിചേർന്നു നിരന്നത്..
ഗീതക്കായ് മാർജാരക വൃന്ദം !!
മറ്റൊരു പെങ്ങളിതേ ‘പ്രശ്നത്തിൽ ‘
ചട്ടിയിൽ വളരും പൂക്കളെയെല്ലാം..
‘സ്വപ്നങ്ങൾ’ പേരുള്ളൊരു ബ്ലോഗിൻ
പോസ്റ്റിൽ നിരത്തിപ്പുളകിതയായി !!
ചേനത്തോരൻ കുമ്പളമവിയൽ..
‘അടുക്കളത്തള’ മരുളിയ വിദ്യകൾ..
പരീക്ഷണക്കളമാക്കിയ ‘വയറുകള’
നവധിയുണ്ടീ ബൂലോകത്തിൽ..
എന്നാലുണ്ടേ കാര്യം പറയാൻ..
വേറൊ‘രടുക്കള’പരിചയപരിധിയി..
ലനിതയിതെഴുതും വിഷയങ്ങൾക്കീ..
പേരോടില്ലൊരു പേരിനു ബന്ധം !!
Friday, October 9, 2009
Sunday, September 27, 2009
ബ്ലോവിത റീലോഡഡ് !!
കേരളനാട്ടിലെ ദേശമൊരെണ്ണം
കള്ളൻ പേരിൽ പണ്ടേ പരിചിത-
മിന്നാ നാടിനു ബൂലോകത്തിൽ
പേരും പെരുമയുമരുണിൻ പേരിൽ
ചിരികളുയർത്തും കഥകളുമായി..
കൂകിപ്പായും സൂപ്പർഫാസ്റ്റിൽ..
ടിക്കറ്റൊന്നു മുറിക്കാ ബ്ലോഗറെ..
ബൂലോകത്തിൽ കണ്ടാൽ പറയുക..
കണ്ടാലിവനൊരു ഭീകരനാണേ..
സംശയമില്ലാ.. ഭാരിച്ചൊരുവൻ..
‘തറ’ യിലിരുന്നിവൻ ചൊല്ലും കഥകളിൽ
ലഹരി നുരയ്പ്പത് സംശയമന്യേ..
ശ്ലീലമൊരിത്തിരി കുറവാണേലും..
നേരുകൾ തന്നെ പൊങ്ങനു പഥ്യം..
മറ്റൊരു ചേട്ടൻ മൊട്ടച്ചേട്ടൻ..
പവിഴദ്വീപിലെയഭിനവ‘പമ്മൻ’
ആളും ബ്ലോഗിൻ പേരുമതൊരുപോൽ..
നെല്ലിക്കാത്തളമിവനു ചികിത്സ..
വിധിപ്പതു മുൻപേ നിങ്ങളതോർക്കൂ..
കക്ഷി പറഞ്ഞതു നേരുകളല്ലേ..
കണ്ടാൽ പൊങ്ങനെ വെല്ലും ഭീമൻ..
വിരലിൽ വിരിവതു മായാജാലം..
കേരള ഹ ഹ ഹ യുടെ കർത്താ-
പുലികളെയെല്ലാം പോസ്റ്റിലടച്ചതു...
നമ്മുടെ സ്വന്തം സജ്ജീവേട്ടൻ..!!
മുംബയിലവിടെയിരുന്നെഴുതുന്നതി..
ന്നെന്തുസുഗന്ധം പാലക്കാടിൻ..!
താഴേക്കിടയിലെ രോദനമെല്ലാം
രോഷമമർച്ചകളലറും തെറിയായ്
കവിതയിലാക്കിയ പുതിയൊരു ശൈലി
പല്ലശ്ശന സന്തോഷിനു സ്വന്തം..
ഷാപ്പിലെ പറ്റുകണക്കിനു മീതേ..
കള്ളും,കറിയും ബാറിലെ ബ്രാൻഡ്സും
ഫോട്ടോ സഹിതം പോസ്റ്റിൽ നിരത്തീ
ട്ടൊരുവൻ ദില്ലിയിൽനിന്നു ചിരിപ്പൂ...
വായീന്നൂറിയ വെള്ളം പലവിധ...
മറുമൊഴിയായി പോസ്റ്റിൽ നിറഞ്ഞൂ..
പണ്ടെങ്ങോ താൻ പോയൊരു കോളേജ്..
ഒപ്പം ഹോസ്റ്റൽ,യാത്രയുമോണവും,
ഓർമ്മയിൽ നിന്നും പോസ്റ്റുകളാക്കീ.
ബൂലോകത്തിലെയേതൊരു ബ്ലോഗിലു
മുണ്ടാ.. ചന്ദനകുറിതൻ ‘ശ്രീ..‘
കിട്ടിയതൊന്നും പോരേ കണ്ണാ..
ഓർമ്മക്കെന്തൊരു മധുരം ഉണ്ണീ..
‘തല്ലോള്ളിത്തര‘മുള്ളൊരു ബാല്യം
പാടിപ്പെയ്തൊരു ‘വർഷാ ഗീതം’
ദ്രോണാർജ്ജുനകഥ ചൊല്ലിയതൊടുവിൽ
ബൂലോകത്തിലെ മൊഴിയമ്പുകളുടെ
പൊരുളില്ലായ്മതൻ പൊരുളുകൾ തേടീ
‘മാണിക്യം’ ചിന്തകളിലുരുണ്ടൂ..
കിളിമഞ്ചാരോ കഥകൾ ചൊല്ലിയ..
ദോഹക്കാരൻ സുനിലൻ തോട്ടുവ..
വരികളിലാവാഹിക്കും ദുഖം..
ശാരദ ലാവായ് പെയ്തൊഴിയുന്നൂ..
തുമ്പി പിടിക്കാൻ വന്നൊരു ചേച്ചി
രക്ഷകനായിട്ടെത്തിയ കാറ്റിനു
നന്ദി പറഞ്ഞാ തുമ്പിപറക്കേ..
വിഷമം മുഴുവൻ കവിതയിലാക്കി
പിന്നെ നമുക്കായ് പാടി സുകന്യാ..
പിന്നെ കണ്ടൊരു ബ്ലോഗിൻ പൂമുഖ..
വാതിലിൽ വലിയൊരു പൂട്ടും താഴും
കെ കെ യെസ്സിൻ ‘സ്വപ്നാടന’മതു..
വിടപറയുന്നൊരു കിടിലൻ പോസ്റ്റും..
താൽക്കാലിക‘സയനാരോ’യാണിതു..
കേട്ടപ്പോളൊരു നെടു നിശ്വാസം..!!
വിട്ടൊരുനാടിൻ, ഞെട്ടലിൽ നിന്നും
പൊട്ടിച്ചിതറിയ സ്വപ്നപരമ്പര..
‘വീരു’ നമുക്കായ് കാട്ടിയ ‘ഭൂതം’
(ഒരുത്തനേം വിടാൻ കണ്ടിട്ടില്ലാത്തതു കൊണ്ട് തുടരും)
കള്ളൻ പേരിൽ പണ്ടേ പരിചിത-
മിന്നാ നാടിനു ബൂലോകത്തിൽ
പേരും പെരുമയുമരുണിൻ പേരിൽ
ചിരികളുയർത്തും കഥകളുമായി..
കൂകിപ്പായും സൂപ്പർഫാസ്റ്റിൽ..
ടിക്കറ്റൊന്നു മുറിക്കാ ബ്ലോഗറെ..
ബൂലോകത്തിൽ കണ്ടാൽ പറയുക..
കണ്ടാലിവനൊരു ഭീകരനാണേ..
സംശയമില്ലാ.. ഭാരിച്ചൊരുവൻ..
‘തറ’ യിലിരുന്നിവൻ ചൊല്ലും കഥകളിൽ
ലഹരി നുരയ്പ്പത് സംശയമന്യേ..
ശ്ലീലമൊരിത്തിരി കുറവാണേലും..
നേരുകൾ തന്നെ പൊങ്ങനു പഥ്യം..
മറ്റൊരു ചേട്ടൻ മൊട്ടച്ചേട്ടൻ..
പവിഴദ്വീപിലെയഭിനവ‘പമ്മൻ’
ആളും ബ്ലോഗിൻ പേരുമതൊരുപോൽ..
നെല്ലിക്കാത്തളമിവനു ചികിത്സ..
വിധിപ്പതു മുൻപേ നിങ്ങളതോർക്കൂ..
കക്ഷി പറഞ്ഞതു നേരുകളല്ലേ..
കണ്ടാൽ പൊങ്ങനെ വെല്ലും ഭീമൻ..
വിരലിൽ വിരിവതു മായാജാലം..
കേരള ഹ ഹ ഹ യുടെ കർത്താ-
പുലികളെയെല്ലാം പോസ്റ്റിലടച്ചതു...
നമ്മുടെ സ്വന്തം സജ്ജീവേട്ടൻ..!!
മുംബയിലവിടെയിരുന്നെഴുതുന്നതി..
ന്നെന്തുസുഗന്ധം പാലക്കാടിൻ..!
താഴേക്കിടയിലെ രോദനമെല്ലാം
രോഷമമർച്ചകളലറും തെറിയായ്
കവിതയിലാക്കിയ പുതിയൊരു ശൈലി
പല്ലശ്ശന സന്തോഷിനു സ്വന്തം..
ഷാപ്പിലെ പറ്റുകണക്കിനു മീതേ..
കള്ളും,കറിയും ബാറിലെ ബ്രാൻഡ്സും
ഫോട്ടോ സഹിതം പോസ്റ്റിൽ നിരത്തീ
ട്ടൊരുവൻ ദില്ലിയിൽനിന്നു ചിരിപ്പൂ...
വായീന്നൂറിയ വെള്ളം പലവിധ...
മറുമൊഴിയായി പോസ്റ്റിൽ നിറഞ്ഞൂ..
പണ്ടെങ്ങോ താൻ പോയൊരു കോളേജ്..
ഒപ്പം ഹോസ്റ്റൽ,യാത്രയുമോണവും,
ഓർമ്മയിൽ നിന്നും പോസ്റ്റുകളാക്കീ.
ബൂലോകത്തിലെയേതൊരു ബ്ലോഗിലു
മുണ്ടാ.. ചന്ദനകുറിതൻ ‘ശ്രീ..‘
കിട്ടിയതൊന്നും പോരേ കണ്ണാ..
ഓർമ്മക്കെന്തൊരു മധുരം ഉണ്ണീ..
‘തല്ലോള്ളിത്തര‘മുള്ളൊരു ബാല്യം
പാടിപ്പെയ്തൊരു ‘വർഷാ ഗീതം’
ദ്രോണാർജ്ജുനകഥ ചൊല്ലിയതൊടുവിൽ
ബൂലോകത്തിലെ മൊഴിയമ്പുകളുടെ
പൊരുളില്ലായ്മതൻ പൊരുളുകൾ തേടീ
‘മാണിക്യം’ ചിന്തകളിലുരുണ്ടൂ..
കിളിമഞ്ചാരോ കഥകൾ ചൊല്ലിയ..
ദോഹക്കാരൻ സുനിലൻ തോട്ടുവ..
വരികളിലാവാഹിക്കും ദുഖം..
ശാരദ ലാവായ് പെയ്തൊഴിയുന്നൂ..
തുമ്പി പിടിക്കാൻ വന്നൊരു ചേച്ചി
രക്ഷകനായിട്ടെത്തിയ കാറ്റിനു
നന്ദി പറഞ്ഞാ തുമ്പിപറക്കേ..
വിഷമം മുഴുവൻ കവിതയിലാക്കി
പിന്നെ നമുക്കായ് പാടി സുകന്യാ..
പിന്നെ കണ്ടൊരു ബ്ലോഗിൻ പൂമുഖ..
വാതിലിൽ വലിയൊരു പൂട്ടും താഴും
കെ കെ യെസ്സിൻ ‘സ്വപ്നാടന’മതു..
വിടപറയുന്നൊരു കിടിലൻ പോസ്റ്റും..
താൽക്കാലിക‘സയനാരോ’യാണിതു..
കേട്ടപ്പോളൊരു നെടു നിശ്വാസം..!!
വിട്ടൊരുനാടിൻ, ഞെട്ടലിൽ നിന്നും
പൊട്ടിച്ചിതറിയ സ്വപ്നപരമ്പര..
‘വീരു’ നമുക്കായ് കാട്ടിയ ‘ഭൂതം’
(ഒരുത്തനേം വിടാൻ കണ്ടിട്ടില്ലാത്തതു കൊണ്ട് തുടരും)
Friday, September 25, 2009
ബ്ലോവിത !
നാളുകളങ്ങനെ പലതു കഴിഞ്ഞൂ..
മോഹമിതിപ്പോളും പുളയുന്നൂ..
കവിതയൊരെണ്ണം എഴുതീടേണം..
കാണാനാളുകൾ വേണം താനും.
കണ്ടാൽ കുറ്റം പറയരുതാരും..
അധിമോഹം തന്നല്ലേ കുഞ്ഞേ??
കേട്ടവർ കേട്ടവർ ചോദിക്കുന്നൂ..
നോട്ട് ബുക്ക് പേജുകൾ പലതു നിറഞ്ഞു
മഷിയില്ലാ‘പ്പെൻ‘ മുറിയിൽ നിറഞ്ഞൂ..
കാലം പോയീ ..കോലം മാറീ
പണിതേടി പല നാട്ടിലുമായി..
‘റോളുകൾ’ പലതും മാറ്റി നടന്നൂ..
ഭരണം മാറീ ആളൂകൾ മാറീ
കാലാവസ്ഥകൾ പലതും മാറീ
ഫാനുകൾ പോയീ ട്ടേസിയണഞ്ഞൂ..
ഓഫീസെന്നാൽ ടൈപ് റൈറ്റർ താൻ-
എന്നൊരു ചിന്തയതെങ്ങും മാറീ
പകരക്കാരൻ പിസിയണഞ്ഞൂ …
വേലകളെല്ലാം അതിവേഗത്തിൽ..
ബന്ധിപ്പിക്കാൻ പല രൂപത്തിൽ
വെബ് ലോകത്തിൽ വലകൾ വിരിഞ്ഞു
കൊണ്ടുപിടിച്ചിട്ടിന്നിവിടെത്തീ..
പണിയില്ലാപ്പണി മുറുകുമൊരോഫീസ്
നാളുകൾ പലതും പോയിമറഞ്ഞൂ..
മോഹമിതിപ്പോളും പുളയുന്നൂ..
കമ്പമിതിന്നൊരു ശമനത്തിന്നായ്
മലയാളം ഫോണ്ട് ഡൌൺ ലോഡായി
കവിതയയെഴുത്തിനിരുന്നപ്പോളൊരു
ശങ്ക സുഹൃത്തേ..വങ്കത്തങ്ങൾ-
വിട്ടു പടക്കാൻ വിഷയം വേണ്ടേ..?
ഭൂലോകത്തിൽ ‘വിഷയപ്പട്ടിണി‘
യെന്നാലാകാം ബൂലോകത്തിൽ
ആളുകളങ്ങനെ തേരാപ്പാരാ -
തെണ്ടിത്തിരിയും മായാലോകം ..
ബൂലോകം ഇതു കേമം ബഹു താൻ..
ഒത്തിരി ബ്ലോഗുകൾ കയറിയിറങ്ങീ
കുത്തിയിരുന്നപ്പോളൊരു ശങ്ക..!!
കൊണ്ടു പിടിച്ചു നടന്നൊരു മോഹം
ബ്ലോഗേർസിന്നൊരു മുഖവുരയാവാം..
കൊടകരനിന്നൊരു പുലിയതിറങ്ങി
കത്തിക്കയറിയ കേളീ രംഗം !!
നര്‍മ്മക്കൂട്ടില്‍ പൊതിയും കഥകള്
നമ്മള്‍ക്കേകീ വിശാലമനസ്ക്കന്‍
ഹാസ്യത്തിന്റൊരു രൂപം മാറ്റീ..
വാക്കിനു വാക്കിനു ചിരിപൊട്ടിക്കാൻ,
ബാംഗ്ലൂർ കഥകളിൽ മറ്റൊരു ചേട്ടൻ
‘മൊത്തം ചില്ലറ‘ പേരെന്നാലും
അരവിന്ദേട്ടനു വില മുടിയില്ലാ..
ദില്ലിയിതുപോൽ പാലമതുണ്ടോ?
പ്രണയക്കഥയിൽ പൊതിയും ഹാസ്യം..
മുന്നിൽ വരച്ചൂ മനുജി നമുക്കായ്..
കാമിനിമാരുടെ വർണ്ണനയെല്ലാം
കുത്തകയാക്കിയ ബ്രിജ് വിഹാരം..
മിഴി നനയിച്ചേ ‘ഫുൾ സ്റ്റോപ്പാ‘വൂ..
ആഫ്രിക്കിന്ദ്രപ്രസ്ഥം ജെബെലലി
താവളമാക്കിയ പഴയ പുലിക്കൾ..
ബൂലോകത്തിൽ വിരളം വരവേ..
വന്നൂ പുലികളേനകം പുതിയത്..
ഒന്നൊന്നായി ചൊല്ലാം പേരുകൾ..
വർണ്ണന ലേശം കുറവെന്നാലും..
(തുടരും)
മോഹമിതിപ്പോളും പുളയുന്നൂ..
കവിതയൊരെണ്ണം എഴുതീടേണം..
കാണാനാളുകൾ വേണം താനും.
കണ്ടാൽ കുറ്റം പറയരുതാരും..
അധിമോഹം തന്നല്ലേ കുഞ്ഞേ??
കേട്ടവർ കേട്ടവർ ചോദിക്കുന്നൂ..
നോട്ട് ബുക്ക് പേജുകൾ പലതു നിറഞ്ഞു
മഷിയില്ലാ‘പ്പെൻ‘ മുറിയിൽ നിറഞ്ഞൂ..
കാലം പോയീ ..കോലം മാറീ
പണിതേടി പല നാട്ടിലുമായി..
‘റോളുകൾ’ പലതും മാറ്റി നടന്നൂ..
ഭരണം മാറീ ആളൂകൾ മാറീ
കാലാവസ്ഥകൾ പലതും മാറീ
ഫാനുകൾ പോയീ ട്ടേസിയണഞ്ഞൂ..
ഓഫീസെന്നാൽ ടൈപ് റൈറ്റർ താൻ-
എന്നൊരു ചിന്തയതെങ്ങും മാറീ
പകരക്കാരൻ പിസിയണഞ്ഞൂ …
വേലകളെല്ലാം അതിവേഗത്തിൽ..
ബന്ധിപ്പിക്കാൻ പല രൂപത്തിൽ
വെബ് ലോകത്തിൽ വലകൾ വിരിഞ്ഞു
കൊണ്ടുപിടിച്ചിട്ടിന്നിവിടെത്തീ..
പണിയില്ലാപ്പണി മുറുകുമൊരോഫീസ്
നാളുകൾ പലതും പോയിമറഞ്ഞൂ..
മോഹമിതിപ്പോളും പുളയുന്നൂ..
കമ്പമിതിന്നൊരു ശമനത്തിന്നായ്
മലയാളം ഫോണ്ട് ഡൌൺ ലോഡായി
കവിതയയെഴുത്തിനിരുന്നപ്പോളൊരു
ശങ്ക സുഹൃത്തേ..വങ്കത്തങ്ങൾ-
വിട്ടു പടക്കാൻ വിഷയം വേണ്ടേ..?
ഭൂലോകത്തിൽ ‘വിഷയപ്പട്ടിണി‘
യെന്നാലാകാം ബൂലോകത്തിൽ
ആളുകളങ്ങനെ തേരാപ്പാരാ -
തെണ്ടിത്തിരിയും മായാലോകം ..
ബൂലോകം ഇതു കേമം ബഹു താൻ..
ഒത്തിരി ബ്ലോഗുകൾ കയറിയിറങ്ങീ
കുത്തിയിരുന്നപ്പോളൊരു ശങ്ക..!!
കൊണ്ടു പിടിച്ചു നടന്നൊരു മോഹം
ബ്ലോഗേർസിന്നൊരു മുഖവുരയാവാം..
കൊടകരനിന്നൊരു പുലിയതിറങ്ങി
കത്തിക്കയറിയ കേളീ രംഗം !!
നര്‍മ്മക്കൂട്ടില്‍ പൊതിയും കഥകള്
നമ്മള്‍ക്കേകീ വിശാലമനസ്ക്കന്‍
ഹാസ്യത്തിന്റൊരു രൂപം മാറ്റീ..
വാക്കിനു വാക്കിനു ചിരിപൊട്ടിക്കാൻ,
ബാംഗ്ലൂർ കഥകളിൽ മറ്റൊരു ചേട്ടൻ
‘മൊത്തം ചില്ലറ‘ പേരെന്നാലും
അരവിന്ദേട്ടനു വില മുടിയില്ലാ..
ദില്ലിയിതുപോൽ പാലമതുണ്ടോ?
പ്രണയക്കഥയിൽ പൊതിയും ഹാസ്യം..
മുന്നിൽ വരച്ചൂ മനുജി നമുക്കായ്..
കാമിനിമാരുടെ വർണ്ണനയെല്ലാം
കുത്തകയാക്കിയ ബ്രിജ് വിഹാരം..
മിഴി നനയിച്ചേ ‘ഫുൾ സ്റ്റോപ്പാ‘വൂ..
ആഫ്രിക്കിന്ദ്രപ്രസ്ഥം ജെബെലലി
താവളമാക്കിയ പഴയ പുലിക്കൾ..
ബൂലോകത്തിൽ വിരളം വരവേ..
വന്നൂ പുലികളേനകം പുതിയത്..
ഒന്നൊന്നായി ചൊല്ലാം പേരുകൾ..
വർണ്ണന ലേശം കുറവെന്നാലും..
(തുടരും)
Wednesday, September 23, 2009
ചന്ത ദുരന്തം !
മാതാപിതാക്കളും ജ്യേഷ്ടനും പെങ്ങളും ...
കാറ്റില്‍ പറത്തി ഞാന്‍ മുന്പേ കുതിക്കവേ..
കണ്ടു കരേറുവാന്‍ മിഴിവാര്‍ന്ന പകല്‍സ്വപ്നം
ഓഹരി ചന്തയിലെന്‍ രാജ സിംഹാസനം ..
നോട്ടട്ടിയിട്ടോരോ ബ്രീഫ് കേയ്സുമായ് പുറം..
ചൊറിയുവാനായിരം പരിചാര (ക) വൃന്ദങ്ങള്‍ ..
ദാമോദരേട്ടനെന്‍ (സെബി ഡയരക്ടര്‍)കൈ കാല്‍ തടവുമ്പോള്‍ ..
ആജ്ഞ കാതോര്ത്തിതാ മുന്‍പില്‍ 'ചിദംബരം'..
ഇന്നു വാങ്ങിന്നു വില്‍ക്കും 'ദിന വ്യാപാരവും'
വാങ്ങുന്നതിന്‍ മുന്പേ -
വിറ്റൊടുക്കുന്നോരീ 'ഹ്രസ്വ വ്യാപാരത്ത്തിന്‍'
കുശല തന്ത്രങ്ങളും ...
'ഓപ്ഷനും' 'കാളും' പിന്നാര്‍ബീറ്ററെജു മായ് ..
അറിവിന്‍ മുറിവൈദ്യ രാജനായ് മാറവേ...
ഓണ്‍ലൈനില്‍ മറയുന്നോരക്കങ്ങളിരവിലെ..
സ്വപ്ന സൌധങ്ങള്‍ക്ക് ' ഫൌണ്ടേഷനാകവേ..
മറ്റൊന്നുമോര്‍ക്കുവാന്‍ നിന്നില്ല ഞാനെന്റെ ...
യെല്ലാ സമ്പാദ്യവും ഒന്നായ് ചൊരിഞ്ഞിതാ ..
പുലര്‍കാല സ്വപ്‌നങ്ങള്‍ യാഥാര്ത്യമാക്കുവാന്‍ ..
നാലുനാള്‍ പോയില്ലെന്‍ സന്തോഷോദ്വേഗങ്ങള്‍..
ചന്തയിലാളുകള്‍ കൂടിയാ വേളയില്‍ ..
തകൃതിയായോടുന്ന വ്യാപാര സുദിനത്തില്‍ ..
തെളിവേറും മാനപ്പടിഞ്ഞാറെ മണ്ടയില്‍ ..
കണ്ടൊരു മിന്നല്‍ പിണരാട്ടമൊപ്പമൊരു
നെഞ്ചം കുലുക്കുന്ന വെള്ളിടിയും..
ചന്ത മേല്‍ക്കൂരയില്‍ച്ചുംബിക്കുമാകാശം ...
മെല്ലെ കറുക്കുന്ന കാര്മേഘ നിഴലാട്ടം..
കണ്ടു ഞാന്‍ 'മാര്‍ക്കറ്റി' നുള്ളിലായ് നിന്നു കൊണ്-
ന്ടതി ദാരുണം നിലം പൊത്തുന്ന ഗോപുരം..
ഓടിയൊളിക്കുവാന്‍ പോയിട്ടതോര്‍ക്കുവാന്‍ ..
കിട്ടുന്ന നേരമേ വന്നുള്ളൂ ...വെല്ലാമേ ..
ഹുങ്കാരമോടോത്തു ..കീഴെയമര്‍നിടാന്‍...
നിലവിളികള്‍ ചങ്കില്‍ തടഞ്ഞിട്ടിരുട്ടിലായ് -
തപ്പുമ്പോളെന്‍ ന്റമ്മേ ..മേലാകെ വേദന..!!!
കൂട്ടുകാരും ചില ബന്ധു ജനങ്ങളും ...
"വേണ്ട വേണ്ടാ " ന്നുള്ള വാക്കുകളെല്ലാമേ ..
കാറ്റില്‍ പറത്തി ഞാന്‍ മുന്പേ കുതിക്കവേ..
കണ്ടു കരേറുവാന്‍ മിഴിവാര്‍ന്ന പകല്‍സ്വപ്നം
ഓഹരി ചന്തയിലെന്‍ രാജ സിംഹാസനം ..
നോട്ടട്ടിയിട്ടോരോ ബ്രീഫ് കേയ്സുമായ് പുറം..
ചൊറിയുവാനായിരം പരിചാര (ക) വൃന്ദങ്ങള്‍ ..
തോളത്തു തട്ടുന്നോ 'രംബാനിയും ' കര-ഗ്രസ്തം -
കുലുക്കുവാന്‍ വെമ്പുന്ന 'ടാറ്റാ' യും...ദാമോദരേട്ടനെന്‍ (സെബി ഡയരക്ടര്‍)കൈ കാല്‍ തടവുമ്പോള്‍ ..
ആജ്ഞ കാതോര്ത്തിതാ മുന്‍പില്‍ 'ചിദംബരം'..
ഇന്നു വാങ്ങിന്നു വില്‍ക്കും 'ദിന വ്യാപാരവും'
വാങ്ങുന്നതിന്‍ മുന്പേ -
വിറ്റൊടുക്കുന്നോരീ 'ഹ്രസ്വ വ്യാപാരത്ത്തിന്‍'
കുശല തന്ത്രങ്ങളും ...
'ഓപ്ഷനും' 'കാളും' പിന്നാര്‍ബീറ്ററെജു മായ് ..
അറിവിന്‍ മുറിവൈദ്യ രാജനായ് മാറവേ...
ഓണ്‍ലൈനില്‍ മറയുന്നോരക്കങ്ങളിരവിലെ..
സ്വപ്ന സൌധങ്ങള്‍ക്ക് ' ഫൌണ്ടേഷനാകവേ..
മറ്റൊന്നുമോര്‍ക്കുവാന്‍ നിന്നില്ല ഞാനെന്റെ ...
യെല്ലാ സമ്പാദ്യവും ഒന്നായ് ചൊരിഞ്ഞിതാ ..
പുലര്‍കാല സ്വപ്‌നങ്ങള്‍ യാഥാര്ത്യമാക്കുവാന്‍ ..
നാലുനാള്‍ പോയില്ലെന്‍ സന്തോഷോദ്വേഗങ്ങള്‍..
ചന്തയിലാളുകള്‍ കൂടിയാ വേളയില്‍ ..
തകൃതിയായോടുന്ന വ്യാപാര സുദിനത്തില്‍ ..
തെളിവേറും മാനപ്പടിഞ്ഞാറെ മണ്ടയില്‍ ..
കണ്ടൊരു മിന്നല്‍ പിണരാട്ടമൊപ്പമൊരു
നെഞ്ചം കുലുക്കുന്ന വെള്ളിടിയും..
ചന്ത മേല്‍ക്കൂരയില്‍ച്ചുംബിക്കുമാകാശം ...
മെല്ലെ കറുക്കുന്ന കാര്മേഘ നിഴലാട്ടം..
കണ്ടു ഞാന്‍ 'മാര്‍ക്കറ്റി' നുള്ളിലായ് നിന്നു കൊണ്-
ന്ടതി ദാരുണം നിലം പൊത്തുന്ന ഗോപുരം..
ഓടിയൊളിക്കുവാന്‍ പോയിട്ടതോര്‍ക്കുവാന്‍ ..
കിട്ടുന്ന നേരമേ വന്നുള്ളൂ ...വെല്ലാമേ ..
ഹുങ്കാരമോടോത്തു ..കീഴെയമര്‍നിടാന്‍...
നിലവിളികള്‍ ചങ്കില്‍ തടഞ്ഞിട്ടിരുട്ടിലായ് -
തപ്പുമ്പോളെന്‍ ന്റമ്മേ ..മേലാകെ വേദന..!!!
Sunday, September 20, 2009
Sunday, September 6, 2009
Subscribe to:
Posts (Atom)