Sunday, September 27, 2009

ബ്ലോവിത റീലോഡഡ് !!

കേരളനാട്ടിലെ ദേശമൊരെണ്ണം
കള്ളൻ പേരിൽ പണ്ടേ പരിചിത-
മിന്നാ നാടിനു ബൂലോകത്തിൽ
പേരും പെരുമയുമരുണിൻ പേരിൽ
ചിരികളുയർത്തും കഥകളുമായി..
കൂകിപ്പായും സൂപ്പർഫാസ്റ്റി..
ടിക്കറ്റൊന്നു മുറിക്കാ ബ്ലോഗറെ..
ബൂലോകത്തിൽ കണ്ടാൽ പറയുക..

കണ്ടാലിവനൊരു ഭീകരനാണേ..
സംശയമില്ലാ.. ഭാരിച്ചൊരുവൻ..
തറ’ യിലിരുന്നിവൻ ചൊല്ലും കഥകളിൽ
ലഹരി നുരയ്പ്പത് സംശയമന്യേ..
ശ്ലീലമൊരിത്തിരി കുറവാണേലും..
നേരുകൾ തന്നെ പൊങ്ങനു പഥ്യം..

മറ്റൊരു ചേട്ടൻ മൊട്ടച്ചേട്ടൻ..
പവിഴദ്വീപിലെയഭിനവ‘പമ്മൻ
ആളും ബ്ലോഗിൻ പേരുമതൊരുപോൽ..
നെല്ലിക്കാത്തളമിവനു ചികിത്സ..
വിധിപ്പതു മുൻപേ നിങ്ങളതോർക്കൂ..
കക്ഷി പറഞ്ഞതു നേരുകളല്ലേ..

കണ്ടാൽ പൊങ്ങനെ വെല്ലും ഭീമൻ..
വിരലിൽ വിരിവതു മായാജാലം..
കേരള ഹ ഹ ഹ യുടെ കർത്താ-
പുലികളെയെല്ലാം പോസ്റ്റിലടച്ചതു...
നമ്മുടെ സ്വന്തം സജ്ജീവേട്ടൻ..!!

മുംബയിലവിടെയിരുന്നെഴുതുന്നതി..
ന്നെന്തുസുഗന്ധം പാലക്കാടിൻ..!
താഴേക്കിടയിലെ രോദനമെല്ലാം
രോഷമമർച്ചകളലറും തെറിയായ്
കവിതയിലാക്കിയ പുതിയൊരു ശൈലി
പല്ലശ്ശന സന്തോഷിനു സ്വന്തം..


ഷാപ്പിലെ പറ്റുകണക്കിനു മീതേ..
കള്ളും,കറിയും ബാറിലെ ബ്രാൻഡ്സും
ഫോട്ടോ സഹിതം പോസ്റ്റിൽ നിരത്തീ
ട്ടൊരുവൻ ദില്ലിയിൽനിന്നു ചിരിപ്പൂ...
വായീന്നൂറിയ വെള്ളം പലവിധ...
മറുമൊഴിയായി പോസ്റ്റിൽ നിറഞ്ഞൂ..

പണ്ടെങ്ങോ താൻ പോയൊരു കോളേജ്..
ഒപ്പം ഹോസ്റ്റൽ,യാത്രയുമോണവും,
ഓർമ്മയിൽ നിന്നും പോസ്റ്റുകളാക്കീ.
ബൂലോകത്തിലെയേതൊരു ബ്ലോഗിലു
മുണ്ടാ.. ചന്ദനകുറിതൻ ‘ശ്രീ..‘

കിട്ടിയതൊന്നും പോരേ കണ്ണാ..
ഓർമ്മക്കെന്തൊരു മധുരം ഉണ്ണീ..
‘തല്ലോള്ളിത്തര‘മുള്ളൊരു ബാല്യം
പാടിപ്പെയ്തൊരു ‘വർഷാ ഗീതം

ദ്രോണാർജ്ജുനകഥ ചൊല്ലിയതൊടുവിൽ
ബൂലോകത്തിലെ മൊഴിയമ്പുകളുടെ
പൊരുളില്ലായ്മതൻ പൊരുളുകൾ തേടീ
മാണിക്യം’ ചിന്തകളിലുരുണ്ടൂ..

കിളിമഞ്ചാരോ കഥകൾ ചൊല്ലിയ..
ദോഹക്കാരൻ സുനിലൻ തോട്ടുവ..
വരികളിലാവാഹിക്കും ദുഖം..
ശാരദ ലാവായ് പെയ്തൊഴിയുന്നൂ..

തുമ്പി പിടിക്കാൻ വന്നൊരു ചേച്ചി
രക്ഷകനായിട്ടെത്തിയ കാറ്റിനു
നന്ദി പറഞ്ഞാ തുമ്പിപറക്കേ..
വിഷമം മുഴുവൻ കവിതയിലാക്കി
പിന്നെ നമുക്കായ് പാടി സുകന്യാ..

പിന്നെ കണ്ടൊരു ബ്ലോഗിൻ പൂമുഖ..
വാതിലിൽ വലിയൊരു പൂട്ടും താഴും
കെ കെ യെസ്സിൻ ‘സ്വപ്നാടന’മതു..
വിടപറയുന്നൊരു കിടിലൻ പോസ്റ്റും..
താൽക്കാലിക‘സയനാരോ’യാണിതു..
കേട്ടപ്പോളൊരു നെടു നിശ്വാസം..!!

വിട്ടൊരുനാടിൻ, ഞെട്ടലിൽ നിന്നും
പൊട്ടിച്ചിതറിയ സ്വപ്നപരമ്പര..
‘വീരു’ നമുക്കായ് കാട്ടിയ ‘ഭൂതം

(ഒരുത്തനേം വിടാൻ കണ്ടിട്ടില്ലാത്തതു കൊണ്ട് തുടരും)

22 comments:

 1. കിട്ടിയതൊന്നും പോരേ കണ്ണാ
  ഓർമ്മക്കെന്തൊരു മധുരം ഉണ്ണീ
  തല്ലോള്ളി ത്തരമുള്ളൊരു ബാല്യം
  പാടിപെയ്തൊരു വർഷാഗീതം..
  നർമ്മോക്തികൾ ആർത്തു പൂവിട്ടുനിൽക്കുന്നതിനിടയിൽ
  കവിതയുടെ തുഷാരമണികൾ ചൂടിയ പനി നീരിതളുകളും!! വളരെ വളരെ ഇഷ്ടപെട്ടു ഈ വരികൾ..ഈ ബ്ലോഗറെ പരിചയമില്ലെങ്കിലും.. ഇനിയുമിനിയും പോരട്ടേ ഇതു പോലെ ചിലത്.

  ReplyDelete
 2. ഹഹ എന്‍റെ തല്ലുകൊള്ളിത്തരവും ഉണ്ടല്ലോ കൂടെ...
  ഇവിടെ അത് പറഞ്ഞു കണ്ടപ്പോള്‍ ഒത്തിരി സന്തോഷം...
  നന്ദി മാഷെ..

  ReplyDelete
 3. ഇതെങ്ങനെ സാ?
  :)

  ReplyDelete
 4. ആരിത് ഭായി അഭിനവ കുഞ്ചന്‍‍ നമ്പിയാരോ .. തകര്‍ക്കുകയാണല്ലോ ..

  ReplyDelete
 5. ബൂലോകത്തിലെ ആധുനിക കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ ക്ഷ ബോധിച്ചു ട്ടോ.

  ReplyDelete
 6. അഭിനവകുഞ്ചന്നമ്പ്യാരെപ്പോൾ
  അഭിനന്ദിക്കുക ബ്ലോഗർമ്മരേ ....

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. നന്നായിരിക്കുന്നു.

  ReplyDelete
 9. സംഭവം കുഴപ്പമില്ലല്ലോ,മാഷേ.തരംഗിണി മലയാളിയുടെ രക്തത്തിലലിഞ്ഞ വികാരമാണ്,മുദ്രാവാക്യമെഴുതിയാലും,ഒന്നു താളത്തിനിടഞ്ഞോ,അനുസരിച്ചോ സംസാരിച്ചാലോ പോലും തിശ്രനടയുടെ ആ താളഭംഗി മലയാളിയിൽ വന്നു നിറയുന്നു.അതു വെച്ചു ബൂലോകത്തെ അവതരിപ്പിക്കുന്ന ഈ സംരംഭം അഭിനന്ദനാർഹം തന്നെ.

  ReplyDelete
 10. "തുമ്പി പിടിക്കാൻ വന്നൊരു ചേച്ചിരക്ഷകനായിട്ടെത്തിയ കാറ്റിനുനന്ദി പറഞ്ഞാ തുമ്പിപറക്കേ..വിഷമം മുഴുവൻ കവിതയിലാക്കിപിന്നെ നമുക്കായ് പാടി സുകന്യാ"
  ബിവരം ന്ത് പറയാനെക്കൊണ്ട്? ങ്ങള് എഴുതീത് ഇമ്മക്ക് പെരുത്തിഷ്ടായി. ???????? ഈ ഭാഷ അത്രയ്ക്ക് പുടീല്ല. തോറ്റു തുന്നം പാടി. എന്റെ സ്റ്റോക്ക്‌ തീര്‍ന്നു.
  രണ്ടാം പ്രാവശ്യം നോബല്‍ പ്രൈസ് കിട്ടിയ പോലെ. ആദ്യം കിട്ടിയ നോബല്‍ പ്രൈസ് കടപ്പാട്‌ അരുണ്‍, കായംകുളം.

  ReplyDelete
 11. തിരക്ക് കൂട്ടി ഒരു രസം കൊല്ലിയാക്കല്ലേ കൂട്ടുകാരാ..
  ശ്രദ്ധിക്കൂ, നിനക്ക് നല്ല നര്‍മ്മബോധമുണ്ട്, അത് കളയരുത്.

  തുടരൂ...
  ആശംസകള്‍

  ReplyDelete
 12. എഴുതി രസിക്കൂ ഇഷ്ടം പോലെ,
  നര്‍മ്മത്തിന്‍ തിരി അണയാതെന്നും
  ഓട്ടക്കാലണ നല്ലതും പറയും,
  കെട്ടാലോ വന്ന് കൂവി വിളിക്കും.

  ReplyDelete
 13. ഞാനും ഒരു ബൂലോകവാസിയാണ്.... കഴിഞ്ഞ 2 വര്‍ഷമായി ബൂലൊകത്തില്‍ ഉണ്ട്.... പക്ഷെ ആരെയും അധികം പരിചയപ്പെടാന്‍ സാധിച്ചിട്ടില്ല... ഈ തുള്ളല്‍ പാട്ടിലൂടെ കുറെ ആളുകളെ അറിഞ്ഞു... ഇതിന്റെ തുടര്‍ച്ച വരട്ടെ... ബാക്കി ആള്‍ക്കാരെയും കൂടി അറിയാമല്ലോ!!!

  ഇവിടവും സന്ദര്‍ശിക്കുക.

  http://keralaperuma.blogspot.com/

  http://neervilakan.blogspot.com/

  ReplyDelete
 14. കൊള്ളാം ബ്ലോവിത!

  ReplyDelete
 15. നല്ല നിരീഷണ പാടവം കവിതകള്‍ ഇനിയും പോരട്ടെ

  ReplyDelete
 16. ഇതു കൊള്ളാമല്ലോ മാഷേ.
  ഞാനും ഇടയില്‍ കയറിപ്പറ്റിയിട്ടുണ്ടല്ലോ... നന്ദി. :)

  ReplyDelete
 17. :)

  നന്നായിട്ടുണ്ട്.

  ReplyDelete
 18. ഷാപ്പിലെ പറ്റുകണക്കിനു മീതേ..
  കള്ളും,കറിയും ബാറിലെ ബ്രാൻഡ്സും
  ഫോട്ടോ സഹിതം പോസ്റ്റിൽ നിരത്തീ
  ട്ടൊരുവൻ ദില്ലിയിൽനിന്നു ചിരിപ്പൂ...
  വായീന്നൂറിയ വെള്ളം പലവിധ...
  മറുമൊഴിയായി പോസ്റ്റിൽ നിറഞ്ഞൂ..

  ബു ഹ ഹ, എന്നെ കൊന്നു കൊല വിളിച്ചു അല്ലെ?? വച്ചിട്ടുണ്ട് ഇതിനു ഒരു മറുപണി തരും, എസ് കത്തി ആണേ സത്യം
  മച്ചൂ ഒത്തിരി നന്ദി, എല്ലാര്ക്കിട്ടും കൊട്ടിയല്ലോ അത് കൊണ്ട് സന്തോഷം

  ReplyDelete
 19. നന്നായിരിക്കുന്നു. തുടരട്ടേ.....

  ReplyDelete