Wednesday, September 23, 2009

ചന്ത ദുരന്തം !

മാതാപിതാക്കളും ജ്യേഷ്ടനും പെങ്ങളും ...
കൂട്ടുകാരും ചില ബന്ധു ജനങ്ങളും ...
"വേണ്ട വേണ്ടാ " ന്നുള്ള വാക്കുകളെല്ലാമേ ..

കാറ്റില്‍ പറത്തി ഞാന്‍ മുന്പേ കുതിക്കവേ..
കണ്ടു കരേറുവാന്‍ മിഴിവാര്‍ന്ന പകല്‍സ്വപ്നം
ഓഹരി ചന്തയിലെന്‍ രാജ സിംഹാസനം ..
നോട്ടട്ടിയിട്ടോരോ ബ്രീഫ്‌ കേയ്സുമായ്‌ പുറം..
ചൊറിയുവാനായിരം പരിചാര (ക) വൃന്ദങ്ങള്‍ ..

തോളത്തു തട്ടുന്നോ 'രംബാനിയും ' കര-ഗ്രസ്തം -

കുലുക്കുവാന്‍ വെമ്പുന്ന 'ടാറ്റാ' യും...
ദാമോദരേട്ടനെന്‍ (സെബി ഡയരക്ടര്‍)കൈ കാല്‍ തടവുമ്പോള്‍ ..
ആജ്ഞ കാതോര്ത്തിതാ മുന്‍പില്‍ 'ചിദംബരം'..
ഇന്നു വാങ്ങിന്നു വില്‍ക്കും 'ദിന വ്യാപാരവും'
വാങ്ങുന്നതിന്‍ മുന്പേ -
വിറ്റൊടുക്കുന്നോരീ 'ഹ്രസ്വ വ്യാപാരത്ത്തിന്‍'
കുശല തന്ത്രങ്ങളും ...
'ഓപ്ഷനും' 'കാളും' പിന്നാര്‍ബീറ്ററെജു മായ്‌ ..
അറിവിന്‍ മുറിവൈദ്യ രാജനായ്‌ മാറവേ...
ഓണ്‍ലൈനില്‍ മറയുന്നോരക്കങ്ങളിരവിലെ..
സ്വപ്ന സൌധങ്ങള്‍ക്ക് ' ഫൌണ്ടേഷനാകവേ..
മറ്റൊന്നുമോര്‍ക്കുവാന്‍ നിന്നില്ല ഞാനെന്റെ ...
യെല്ലാ സമ്പാദ്യവും ഒന്നായ്‌ ചൊരിഞ്ഞിതാ ..
പുലര്‍കാല സ്വപ്‌നങ്ങള്‍ യാഥാര്ത്യമാക്കുവാന്‍ ..
നാലുനാള്‍ പോയില്ലെന്‍ സന്തോഷോദ്വേഗങ്ങള്‍..
ചന്തയിലാളുകള്‍ കൂടിയാ വേളയില്‍ ..
തകൃതിയായോടുന്ന വ്യാപാര സുദിനത്തില്‍ ..
തെളിവേറും മാനപ്പടിഞ്ഞാറെ മണ്ടയില്‍ ..
കണ്ടൊരു മിന്നല്‍ പിണരാട്ടമൊപ്പമൊരു
നെഞ്ചം കുലുക്കുന്ന വെള്ളിടിയും..
ചന്ത മേല്‍ക്കൂരയില്‍ച്ചുംബിക്കുമാകാശം ...
മെല്ലെ കറുക്കുന്ന കാര്മേഘ നിഴലാട്ടം..
കണ്ടു ഞാന്‍ 'മാര്‍ക്കറ്റി' നുള്ളിലായ്‌ നിന്നു കൊണ്-
ന്ടതി ദാരുണം നിലം പൊത്തുന്ന ഗോപുരം..
ഓടിയൊളിക്കുവാന്‍ പോയിട്ടതോര്‍ക്കുവാന്‍ ..
കിട്ടുന്ന നേരമേ വന്നുള്ളൂ ...വെല്ലാമേ ..
ഹുങ്കാരമോടോത്തു ..കീഴെയമര്‍നിടാന്‍...
നിലവിളികള്‍ ചങ്കില്‍ തടഞ്ഞിട്ടിരുട്ടിലായ്‌ -
തപ്പുമ്പോളെന്‍ ന്റമ്മേ ..മേലാകെ വേദന..!!!

8 comments:

  1. സുഹൃത്തുക്കളേ,
    ഇതു എന്റെ കവിത അല്ല !!! എന്റെ ചിരകാലസുഹ്രുത്തും മുംബയിൽ സഹമുറിയനു മായിരുന്ന എന്റെ ഒരു ആത്മമിത്രത്തിന്റെ അനുഭവ കവിത ഞാൻ ഒന്നു റീ പോസ്റ്റുന്നുവെന്നേയുള്ളൂ...അവന്റെ അനുവാദത്തോടു കൂടിയാണീ കവിത ഞാൻ കടമെടുത്തതെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു !!

    ReplyDelete
  2. ആ സഹമുറിയന്‍ നമ്മുടെ വീരു അല്ലെ...??? ഓനൊരു മിടുക്കനാ...ഓന്‍റെ മണം കിട്ടിയാ ഞമ്മക്കറിയാ...

    ReplyDelete
  3. എന്റെ ഒരു ആത്മമിത്രത്തിന്റെ അനുഭവ കവിത
    ഞാൻ ഒന്നു റീ പോസ്റ്റുന്നുവെന്നേയുള്ളൂ...

    മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും .....

    ReplyDelete
  4. ഹ ഹ ഹ അപ്പ ഇതാണല്ലേ നിന്റെ സർപ്രൈസ്..??

    ReplyDelete
  5. ഹാ സന്തോഷേ...ങ്ങള് ബെളഞ്ഞ പുള്ളി തന്നെ...ങ്ങടെ എഴുത്ത് പോലെ തന്നെ കട്ടിയില്ലല്ലോ കമന്റിനു?? ദൈവത്തിന്റെ മക്കളെക്കണ്ടു നാലഞ്ചു ദിവസം കഞ്ഞി തൊണ്ടേന്നെറങ്ങീലാ മോനേ...

    കെ എസ്സേ..ആരെ കൊല്ലാമെന്നാ?? ഇങ്ങളോ ബ്ലോഗ് പൂട്ടി ..ഇനീം പൂട്ടാത്തോരെ കൊല്ലാനെറങ്ങീക്കാണോ??

    മാണിക്യം...ങ്ങളെന്താ പറഞ്ഞേ..നിക്ക് വ്യക്തായീലാ ഏതു കല്ലാ,(അതോ മാണിക്യമോ) മുല്ലപ്പൂമ്പൊടിയേറ്റ് കെടക്കണേ?? അർശ്ശുനനേം മാഷിനേം പറ്റിത്തൊടങ്ങീട്ട് എബ്ടെ കൊണ്ടാ എത്തിച്ചേന്ന് അനക്ക് ബല്ല നിശ്ചയണ്ട??

    വീരൂ...അനക്ക് ഈ കബിത എഴുതാൻ ആരാ പ്രചോദനം തന്നേന്നു ബിളിച്ചു പറയണോ..ഹാ.
    അന്റെ പ്യാടിസ്വപ്നങ്ങളങ്ങട്ട് പോരാട്ടാടാ..ഒരു ബോംബേ കൊണ്ടു നടക്കാൻ തൊടങ്ങീട്ട് കാലത്ര്യായീന്നു ബല്ല ബോധോം ഉണ്ടോടേയ്..


    മ്മള് എഴുതണില്ലാന്നേള്ളൂ ട്ടാ..എല്ലാം ബായിക്കണണ്ട് ഇബ്ടെ ബരുന്ന ഒരുത്തനേം ബെറുതെ ബിടാനും കണ്ടിട്ടില്ല..!!

    ReplyDelete
  6. ഹിഹി കൂട്ടുകാരന് പണി കൊടുത്തോ...:)

    ReplyDelete
  7. കണ്ണേ ... അതെന്താ ഉണ്ണീ..അങ്ങനെ ഒരു ശോദ്യം?? അനക്ക് ശിന്നനായിരിക്കുമ്പ കിട്ടീതൊന്നും പോരേ??

    ReplyDelete