Friday, October 9, 2009

തുടരും ബ്ലോവിത !!

കണ്ടത് കേട്ടത് യാത്രയിലെല്ലാം..
നിരക്ഷരനക്ഷരകരവിരുതാലേ....
ബൂലോകരിലായ് തോന്നലുണർത്തി..
യാത്രയിലെല്ലാം നമ്മൾ കൂടേ..

പോഴത്തരമിതു പേരെന്നാ‍ലും..
വായിപ്പവരുടെ കരളിൽ കൊള്ളും-
മരണത്തിൻ മറുപുറമൊരു സ്വപ്നം..
വാഴത്താ’നുടെ വരികളിൽ ഭദ്രം..

പ്രണയം,കാമമിതൊന്നാണത്രേ..
കാര്യം പറവോനാളു ‘സ്വതന്ത്രൻ..!!
മാംസനിബദ്ധമിതാണേ രാഗം..
‘ആശാനും’ കേട്ടന്തം വിട്ടേ…!!

ജിദ്ദക്കൊടുവെയിലുച്ചയിൽ പോലും..
വറ്റാത്തോർമ്മക്കുളിരുകളേകീ.
നമ്മെ വിളിച്ചൂ ‘നീർവീളാകൻ
കാവടിയാടീ ബൂലോകത്തിൽ..

വട്ടോളിക്കഥ നിറയും ബ്ലോഗിൽ..
കണ്ടിന്നലെ ഞാൻ വേറിട്ടൊരു കഥ
കണ്ണികൾ വിട്ടൊരു ബന്ധങ്ങൾ തൻ
വംശാവലി ചിരി തേടുന്നൊരു ജയം !!

മീനാക്ഷിപ്പെണ്ണണിയും ക്യൂട്ടെക്സ്..
കുട്ടിപ്പാച്ചൻ’ ചിരി മുറിയാക്കഥ..
പുരാണമല്ലീ ‘ക്കുമാര സംഭവം’..
നമ്മൾക്കായി ‘പോസ്റ്റി’ കുമാരൻ !!

വിഷയത്തിന്റൊരു പരിമിതി തീർക്കാൻ..
ഗീതാഗീതികൾ ചൊല്ലും ബ്ലോഗിൻ..
പോസ്റ്റിൽ വന്നണിചേർന്നു നിരന്നത്..
ഗീതക്കായ് മാർജാരക വൃന്ദം !!

മറ്റൊരു പെങ്ങളിതേ ‘പ്രശ്നത്തിൽ ‘
ചട്ടിയിൽ വളരും പൂക്കളെയെല്ലാം..
സ്വപ്നങ്ങൾ പേരുള്ളൊരു ബ്ലോഗിൻ
പോസ്റ്റിൽ നിരത്തിപ്പുളകിതയായി !!

ചേനത്തോരൻ കുമ്പളമവിയൽ..
അടുക്കളത്തള’ മരുളിയ വിദ്യകൾ..
പരീക്ഷണക്കളമാക്കിയ ‘വയറുകള’
നവധിയുണ്ടീ ബൂലോകത്തിൽ..

എന്നാലുണ്ടേ കാര്യം പറയാൻ..
വേറൊ‘രടുക്കള’പരിചയപരിധിയി..
ലനിതയിതെഴുതും വിഷയങ്ങൾക്കീ..
പേരോടില്ലൊരു പേരിനു ബന്ധം !!

34 comments:

  1. ഹിഹി.. അസ്സലായി..
    ഇന്നേംകൂടെ കൂട്ടുവോ ഈ കവിതേല്?
    വൈകിട്ടൊരു കുപ്പിയുമായി വരാം.. ന്തേ..?

    :)

    ReplyDelete
  2. ഈ കവിതയുടെ നല്ല വശം താളമാണ്. താളത്തിൽ വാക്കുകൾ ക്രമീകരിക്കാൻ ഇപ്പോൾ പല കവികൾക്കും കഴിയാറില്ല.ഈ കവിക്ക് അതു കഴിയുന്നത് ഒരു നല്ല കാര്യം തന്നെ.

    ReplyDelete
  3. പള്ളിക്കുളമേ...ഞാനേറ്റു..പക്ഷേങ്കില് കുപ്പി മറക്കണ്ടാ ട്ടാ...ന്തേ..??
    പ്രിയ ചുള്ളിക്കാട് മാഷേ: ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ ആ വലിയ മനസ്സിനു നന്ദി !!

    ReplyDelete
  4. വട്ടോളിക്കഥ നിറയും ബ്ലോഗിൽ..
    കണ്ടിന്നലെ ഞാൻ വേറിട്ടൊരു കഥ
    കണ്ണികൾ വിട്ടൊരു ബന്ധങ്ങൾ തൻ
    വംശാവലി ചിരി തേടുന്നൊരു ജയം !!

    ഹ! ഹ! ഹ!
    ഞാന്‍ ഹാപ്പി!!

    ദാ ചുള്ളിക്കാടോക്കെയാ കമന്ടിട്ടെക്കുന്നത്..
    വലിയ ആലാവുംപോള്‍ നമ്മളെ ഓര്‍ക്കണേ!

    ReplyDelete
  5. പ്രതിഭാധനനായ സാക്ഷാൽ കവിപുംഗവൻ പ്രശംസയുടെ താഴികക്കുടം പണിതു കഴിഞ്ഞു.താഴികകുടം വച്ചുകഴിഞ്ഞാൽ പിന്നെ അവിടെ തച്ച് പണിയാനില്ല.എന്നാലും ഇരിക്കട്ടെ ഒരഭിപ്രായം..“ഇടിവെട്ട് കവിത “

    ReplyDelete
  6. തുടരട്ടങ്ങനെ ഈ താളം...
    അങ്ങനെ ചുള്ളിക്കാടിനെകൊണ്ട്‌ കമന്റ്‌ ഇടുവിച്ചു അല്ലേ?...
    :)

    ReplyDelete
  7. Nalla thaalmundu tto... perinu vishayavumaayi bandhamillaannu aara paranje... adukkala katha parayunnathu karikal maathramaavano.... athinum appurathu parayaanulla kathakalaanu parayunnathu... iniyum ee kaayuam anargalam ozhukatte.

    ReplyDelete
  8. ബ്ലോവിതകള്‍ കൊള്ളാംട്ടോ.
    എന്നേയും ചേര്‍ത്തതില്‍ സന്തോഷം.

    പുതിയൊരു ക്യാമറ വാങ്ങി.‍ കുറേ ചിത്രങ്ങളെടുത്ത കൂട്ടത്തില്‍ പൂച്ചക്കുട്ടന്മാരുടേയും ചിത്രങ്ങളെടുത്തു. എടുത്തു കഴിഞ്ഞപ്പോള്‍ അതൊന്നു പോസ്റ്റിയാലോ എന്നു തോന്നി. അവരും താരങ്ങളായില്ലേ!

    ReplyDelete
  9. ബൂലൊകത്തിന്‍റെ വായന ആഘോഷിക്കപ്പെടുകയാണിവിടെ... ഒരു നല്ല സഹൃദയന്‍റെ ആഹ്ളാദം...വരികളിലൂടെ... വായിച്ചു പോകാന്‍ നല്ല രസം...

    ReplyDelete
  10. പൊതുവേ കവിതകള്‍ വായിക്കാറും ആസ്വദിക്കാറുമുണ്ടെങ്കിലും അതിനെപ്പറ്റി അഭിപ്രായം പറയാന്‍ നല്ല ജ്ഞാനം പോരാ.

    ബാലേട്ടന്‍ പറഞ്ഞതുപ്രകാരം താളത്തില്‍ ചൊല്ലിനോക്കി. തുള്ളല്‍പ്പാട്ടിന്റെ താളം നന്നായി ഇണങ്ങുന്നുണ്ട്.

    അദ്യത്തെ പാരഗ്രാഫ് ക്ഷ രസിച്ചു. നന്ദി :)

    ReplyDelete
  11. ബ്ലോവിതകള്‍ കൊള്ളാം.

    ReplyDelete
  12. മറ്റൊരു പെങ്ങളിതേ ‘പ്രശ്നത്തിൽ ‘
    ചട്ടിയിൽ വളരും പൂക്കളെയെല്ലാം..
    ‘സ്വപ്നങ്ങൾ’ പേരുള്ളൊരു ബ്ലോഗിൻ
    പോസ്റ്റിൽ നിരത്തിപ്പുളകിതയായി !!

    സന്തോഷമായി..ഈ പാവപ്പെട്ട ഞാനും ഇതില്‍ വന്നു പെട്ടല്ലോ.
    ഒത്തിരി നന്ദി ട്ടോ. :-)

    ReplyDelete
  13. വളരെ നന്നായിട്ടുണ്ട് .
    ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ
    കുഞ്ചന്‍ നമ്പ്യാര്‍ താങ്കള്‍ ആകട്ടെ !!

    ReplyDelete
  14. ഒരു പുതിയ ബ്ലോഗ്ഗര്‍ ഈ ബൂലോകത്തേക്ക് കടന്നു വന്നാല്‍ ഉടനെ അവര്‍ക്ക്‌ അഭിനന്ദനങ്ങള്‍ നേര്‍ന്നു കൊണ്ട് എത്തുന്ന താങ്കളെ എപ്പോളും ഓര്‍ക്കാറുണ്ട് ..മസ്സില് പിടുത്തക്കാര്‍ക്കിടയില്‍ നിന്നൊക്കെ വ്യത്യസ്തമായ്‌ ഒരു ശബ്ദം ..എന്‍റെ എഴുത്തിന്റെ വഴികളില്‍ ഒട്ടേറെ സ്വാധീനം ചെലുത്തിയ ബ്ലോഗ്ഗര്‍ മാരില്‍ ഒരാളാണ് താങ്കള്‍ ...അങ്ങനെ ഉള്ള താങ്കളുടെ ഒരു പോസ്റ്റ് കാണാന്‍ എനിക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു ..ആ ആഗ്രഹം കൊണ്ടു നടക്കവേ "തരവന്‍"എണ്ണ പുതു ബ്ലോഗ്ഗര്‍ പറഞ്ഞു ..തങ്ങളുടെ കവിത വായിച്ചെന്ന്..പിന്നെ അമാന്തിച്ചില്ല നേരെ ഇവിടെ എത്തി ...കവിത വായിച്ചപ്പോള്‍ എന്തെന്നില്ലാത്ത സുഖവും ...കടിച്ചാല്‍ പൊട്ടാത്ത ആശയങ്ങള്‍ അതിലും കടിച്ചാല്‍ പൊട്ടാത്ത കവിതയാക്കി എഴുതുന്ന നമ്മുടെ കവി മഹാത്മാക്കളുടെ ഇടയില്‍..... വളരെ രസകരമായ്‌ വായിച്ചാല്‍ എളുപ്പം മനസ്സില്‍ ആകും വിധം ....താള നിബദ്ധമായ്‌ എഴുതിയിരിക്കുന്നു ..വളരുക കവിതേ ...വാനോളം ...

    ReplyDelete
  15. കെ കെ എസ് ജയനേവൂർ ദീപൂ..
    അനിതേ ഗീതേ സന്തോഷ് ഭായീ..
    നിരഷര’നനോണീ രാധേ തരവാ..
    ഭൂതത്താൻ കുള ഭൂതൻ ചേട്ടാ..
    നിങ്ങൾക്കെല്ലാം ‘താങ്ക്യൂ വെരി മച്ച് !!’

    ReplyDelete
  16. പ്രണയം,കാമമിതൊന്നാണത്രേ..
    കാര്യം പറവോനാളു ‘സ്വതന്ത്രൻ ’..!!
    മാംസനിബദ്ധമിതാണേ രാഗം..
    ‘ആശാനും’ കേട്ടന്തം വിട്ടേ…!!

    വലിച്ചു കീറികളഞ്ഞല്ലോ.....! ...തുടരട്ടെ താങ്കളുടെ ജൈത്രയാത്ര

    ReplyDelete
  17. ഹഹഹ..വളരെ നന്നായിരിക്കുന്നു..നല്ല താളത്തില്‍ ചൊല്ലാന്‍ പറ്റുന്ന കവിത .........ആശംസകള്‍.......

    ReplyDelete
  18. താങ്കള്‍ക്കു ഒരു സ്പെഷ്യല്‍ താങ്ക്സ് പറയാന്‍ ഞാന്‍ വീണ്ടും എത്തിയതാണ്. താങ്കളുടെ ബ്ലോഗ്‌ വഴി പ്രിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്റെ മഴ പോസ്റ്റില്‍ വന്നു....സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ!!!

    ReplyDelete
  19. ഇന്നലെ ഉറക്കത്തിന്റെ ഊടു വഴിയിലൂടെ ഇറങ്ങി
    പുരാതനമായ ഒരു അമ്പല പരിസരത്ത് ലാപ്ടോപ്പും
    മടിയിൽ വച്ച് .
    അടുത്ത ബ്ലോവിതയിൽ കമന്റിടാൻനോട്ട്പാഡിൽ ഒരു
    നാലുവരി മൂളികൊണ്ട് എഴുതുകയായിരുന്നു ഞാൻ..
    (ബൂലോഗത്തിലെ ബ്ലോഗുകൾ പലതും
    തുള്ളൽ കവിതയുടെ താളലയത്തിൽ
    ശ്ലോക ചെപ്പിലൊതുക്കും ‘ബ്ലൊവിത’
    സരസം മധുരം ശൈലീ ഭദ്രം) .നോക്കുമ്പോൾ എല്ലാം
    നിരീക്ഷിച്ച് വളരെ കൌതുകപൂർവ്വം അടുത്ത് വന്നു
    നിൽക്കുന്നതാരാണ്..സാക്ഷാ‍ൽ കുഞ്ചൻ നമ്പ്യാർ.
    ചുണ്ടിൽ കുസൃതിചിരി,നെറുകയിൽ കുടുമ ,കയ്യിലോരോലകുട...
    അദ്ദെഹത്തിന് കൌതുകമാവുമെന്ന് കരുതി
    ഞാൻ “ബ്ലോവിത‘യെ സ്ക്രീനിലേക്കാ‍നായിച്ച്
    അതിലെ വരികളോരോന്നും വായിച്ചുകൊടുത്തു..
    ആ കവിതയുടെ ആന്തരികസംഗീതം അദ്ദേഹം തിരിച്ചറിഞ്ഞുവെന്ന്
    ആ മുഖത്തെ പ്രകാശത്തിൽ നിന്നെനിക്കുമനസ്സിലായി.പക്ഷെ
    കവിതയുടെ അർഥം ഒന്നും പിടികിട്ടിയില്ലെന്ന് അമ്പരപ്പ്
    നിറഞ്ഞ ആകണ്ണുകൾസൂചിപ്പിച്ചു.
    അദ്ദേഹം അതു വെളിപെടുത്തുകയും ചെയ്തു..
    ‘’ എന്റെ കാലത്തൊക്കെ ഓലയും എഴുത്താണിയും ആയിരുന്നു.
    പക്ഷെ ഞാൻ പോകുമ്പോഴേക്കും പേപ്പറും പേനയുമൊക്കെ
    എത്തിതുടങ്ങിയിരുന്നു..ശിവ ശിവ ഇപ്പോഴൊന്തൊക്കയാ ഈ
    കാണുന്നത് .വായിച്ചുകേട്ടപ്പോൾ മലയാളമാണെന്നു മനസ്സിലായി
    എന്നാ എന്താ ഈ പറേണത് എന്ന് ഒരു പിടി കിട്ട്ണില്യ..” അപ്പോൾ അദ്ദേഹം
    കാബൂളിവാലയിലെ വർഷങ്ങളുടെ ജയിൽ വാസത്തിനു ശേഷം
    മിനി എന്ന കൊച്ചുപെൺ കുട്ടിയെ തേടിയെത്തിയ റഹ്മാനെ പോലെയിരുന്നു.
    മിനിയെ റഹ്മാൻ നിരാശയോടെ തിരിച്ചറിഞ്ഞു ..അവളെത്രമാറിപോയി.
    പക്ഷെ മിനി അയ്യാളെ തിരിച്ചറിഞ്ഞുപോലുമില്ല.
    മഹാനുഭാവ..ഇതിനെയല്ലെ ഞങ്ങൾ തലമുറകളുടെ വിടവ് എന്ന്
    പറയുന്നത്.അക്കരെയിക്കരെനിൽക്കുന്നനമുക്കിടയിൽ എത്രയോവർഷങ്ങളുടെ അകലം.
    കമ്പ്യൂട്ടറെന്നും ബ്ലോഗെന്നും ബ്ലൊവിത എന്നുമൊക്കെ പറയുമ്പോൾ
    താങ്കൾക്കെന്തുമനസ്സിലാകാൻ .....ഞാനതുപറയുമ്പോൾ
    അങ്ങയുടെ കണ്ണ് അല്പം നനഞ്ഞുവോ

    ReplyDelete
  20. നടക്കട്ടെ മാഷെ ..... കാണുന്നുണ്ട്...
    അഭിനവ കുഞ്ഞന്‍ നമ്പ്യാര്‍ ബൂലോകം വേര്‍ഷന്‍ :)

    ReplyDelete
  21. സ്വതന്ത്രാ..വലിച്ചു കീറിക്കളഞ്ഞതൊന്നുമല്ലാ ന്നേയ്..സ്നേഹം കൊണ്ടല്ലേ...തെറി പറയാതഞ്ഞതിനു നന്ദി !!!
    ബിജ് ലീ...നിനക്കും നന്ദി..
    രാധേ..താങ്ക്സിനും നന്ദി..
    താരകാ..ഇതു പോലൊരു കമന്റ് !! ഹോ എന്താണ് ഞാൻ പറയാ...കുഞ്ചൻ നമ്പ്യാരുടെ ആത്മാവിനെ ആവാഹിച്ച് എന്റെ ബ്ലോവിതക്കു മുൻപിൽ കൊണ്ട് നിറുത്തിയതിനു പറഞ്ഞറിയിക്കാനാവാത്ത നന്ദിയുണ്ട്..പക്ഷേ ആ കണ്ണുകൾ നിറഞ്ഞതിനു അദ്ദേഹത്തിനോട് ഞാൻ മാപ്പ് ചോദിക്കുന്നു. ഇനിയെന്നെങ്കിലും ഉറക്കത്തിന്റെ ഊടുവഴിയിൽ വെച്ച് ആ പ്രതിഭാധനന്റ്റെ അത്മാവുമായി സംവദിക്കാനൊരവസരം ലഭിച്ചാൽ എന്റെ ഈ ‘പശ്ചാത്താപം’ അറിയിക്കുക നന്ദി !!!
    കണ്ണനുണ്ണീ...നന്ദി ..

    ReplyDelete
  22. കഥകളൊന്നുമറിയില്ലെങ്കിലും
    താളം സൂപ്പര്‍!!!!

    ReplyDelete
  23. കൊടു കൈ... നിങ്ങളെ സമ്മതിക്കണം.. സൂപ്പര്‍...!

    ReplyDelete
  24. നല്ല താളത്തിൽ നല്ല ഈണത്തിൽ ബൂലോഗം ഇവിടെ നിരത്തിവെച്ചിരിക്കുന്നു. നുകർന്ന് പോകാം ഞാൻ. ഈ പുതിയ താളം ഇഷ്ടമായി.

    എന്റെ പ്രിയകവി ഇവിടെ കമന്റിയതിനേക്കാൽ വലിയൊരു വാക്ക് ആര് പറഞ്ഞാലാ ശരിയാവുക. ഇനിയും എഴുതൂ

    ReplyDelete
  25. നീ പുലിയാ, ഇതിന്റെ നമ്മള്‍ക്ക് ഒരു ഓഡിയോ ഇറക്കണം കേട്ടാ

    ReplyDelete
  26. ജയൻ ഏവൂരിന്റെ ..കമന്റ്‌ ഏരിയയിൽ നിന്നും ഇവിടെ എത്തി. വരുവാൻ താമസിച്ചു പോയി ...എങ്കിലും നമ്മുടെ പ്രിയപ്പെട്ട കവിയുടെ ബ്ലോഗ്‌
    കാണാൻ കഴിഞ്ഞു..വളരെ ആസ്വദ്യമായ്‌ ഈ ബൂലൊകത്തിലെ ഓരൊ കണ്ണികളേയും വിളക്കിചേർക്കുന്ന തങ്കളുടെ ഈ വേറിട്ട രചനയ്ക്ക്‌ ...ഒരായിരം ആശംസകൾ

    ReplyDelete
  27. കലക്കിട്ടോ!!
    ഇതൊരു കഴിവ് തന്നെ!!
    എന്താ ലാളിത്യം

    ReplyDelete
  28. എന്റെ ബ്ലോഗിനിക്കടവ് മുത്തപ്പാ......
    തകര്‍പ്പന്‍ കവിത.......

    ReplyDelete
  29. ബ്ലോവിത ഇഷ്ടപ്പെട്ടു മാഷെ...കിടിലന്‍. ഇനിയും തുടരട്ടെ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  30. പുതിയ കവിതയൊന്നും..ഇല്ലെ..?

    ReplyDelete
  31. അഭിനവ കുഞ്ചന്‍ നമ്പ്യാര്‍ തന്നെ..!!
    താളത്തിലിങ്ങനെ വായിക്കാന്‍ നല്ല രസം.:)

    ReplyDelete
  32. കവിത വഴി ഇങ്ങിനേയും
    ഒരു പരിചയപ്പെടുത്തൽ പണ്ട്
    ബൂലോഗത്തിൽ നടന്നിരുന്നു അല്ലേ
    കലക്കീട്ട്ണ്ട്ട്ടാ ഭായ്

    ReplyDelete